ബിനോയ് കോടിയേരിക്കെതിരായ പരാതി:യുവതിയില്‍നിന്നും പോലീസ് വീണ്ടും മൊഴിയെടുക്കുന്നു

Posted on: June 22, 2019 12:20 pm | Last updated: June 22, 2019 at 4:37 pm

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ ബിഹാര്‍ സ്വദേശിനിയായ യുവതിയില്‍നിന്നും പോലീസ് വീണ്ടും മൊഴിയെടുക്കുന്നു. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. വിശദമായ മൊഴിയെടുക്കാനാണ് വീണ്ടും യുവതിയെ വിളിച്ചുവരുത്തിയതെന്നാണ് പോലീസ് പറയുന്നത്.

അതേ സമയം ബിനോയ് കോടിയേരിയുടെ മാതാവ് വിനോദിനി നേരത്തെ യുവതിയുമായി സംസാരിച്ച് പ്രശ്‌നം ഒത്ത് തീര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. മുംബൈയിലെത്തിയ ഇവര്‍ യുവതിയുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പ്രശ്‌നപരിഹാരമായിരുന്നില്ലെന്നും വാര്‍ത്തകളുണ്ട്. ഇതിന് പിറകെയാണ് യുവതി ബിനോയിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.