Connect with us

National

ദേശീയ ഗാനം തിരുത്താന്‍ സ്വകാര്യ ബില്ലുമായി കോണ്‍ഗ്രസ് എം പി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദേശീയ ഗാനത്തില്‍ തിരുത്തല്‍ വരുത്തണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗത്വത്തിന്റെ സ്വകാര്യ ബില്‍. അസമിയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗമായ റിപുന്‍ ബോറയാണ് ബില്ല് അവതരിപ്പിച്ചത്. ദേശീയ ഗാനത്തില്‍ വടക്കു കിഴക്കന്‍ മേഖലയെ ഉള്‍പ്പെടുത്തണം. ഇപ്പോള്‍ പാക്കിസ്ഥാന്റെ കൈവശമുള്ള സിന്ധിനെ ദേശീയ ഗാനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതേ ആവശ്യമുന്നയിച്ച് 2016ലും അദ്ദേഹം സ്വകാര്യ ബില്‍ കൊണ്ടുവന്നിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു. വടക്കുകിഴക്ക് ഇന്ത്യയുടെ പ്രധാന ഭാഗമാണ്. എന്നാല്‍ ദേശീയഗാനത്തില്‍ സ്ഥാനമില്ല. എന്നാല്‍ സിന്ധ് ഇപ്പോഴും ദേശീയ ഗാനത്തിലുണ്ട്. ശത്രുരാജ്യത്തെ പ്രദേശത്തെ എന്തിനാണ് ദേശീയ ഗാനത്തില്‍ ഉള്‍പ്പെടുത്തി ഇപ്പോഴും മഹത്വവത്കരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിന്ധ് എന്നത് ദേശീയ ഗാനത്തില്‍ നിന്ന് തിരുത്തണമെന്ന് നേരത്തെ ആവശ്യമുണ്ട്. കഴിഞ്ഞ കേന്ദ്രമന്ത്രി സഭയില്‍ ബി ജെ പി മന്ത്രിയായിരുന്ന സാവന്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ സിന്ധ് എന്നത് ഒരു പ്രദേശത്തേയല്ല, സിന്ധു നദീതട സംസ്‌കാരത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് പൊതു അഭിപ്രായം.

Latest