Connect with us

Techno

ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നത് ഇന്ത്യക്കാര്‍

Published

|

Last Updated

സ്മാര്‍ട്ട്‌ഫോണും മൊബൈല്‍ ഡാറ്റയും ഇന്ന് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. ഇവ രണ്ടുമില്ലാതെ ജീവിക്കുക പ്രയാസമാണ് ഇന്നത്തെ കാലത്ത്. എല്ലാം ഓണ്‍ലൈന്‍ ആയി കഴിഞ്ഞു. ഏറി പോയാല്‍ 40kbps സ്പീഡില്‍ ലഭിച്ചിരുന്ന 2ജി ജി പി ആര്‍ എസില്‍ നിന്നും 16-20 mbpsനു മുകളില്‍ സ്പീഡ് ലഭിക്കുന്ന 4G VolTe വരെ എത്തിനില്‍ക്കുന്നു ടെക്‌നോളജി. അടുത്ത ജനറേഷന്‍ 5ജി ടെക്‌നോളജി ഇതാ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നു. 5ജി പ്രാബല്യത്തില്‍ വരാന്‍ ഇനി നാളുകള്‍ മാത്രം. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണെന്നാണ് പഠനങ്ങള്‍. അതിശയിക്കാനില്ല, സേവന ദാദാക്കളുടെ ആകര്‍ഷകമായ ഓഫറുകള്‍ തന്നെയാണ് ഇതിനു കാരണം. ഇന്ത്യന്‍ ടെലികോം മേഖലയെ മാറ്റി മറിച്ചത് റിലയന്‍സ് ജിയോയുടെ വരവ് തന്നെ; അതിലൊരു സംശയവുമില്ല. എറിക്ഷണ്‍ന്റെ മൊബിലിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഓരോ മാസവും ശരാശരി 9.8 GB മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നുണ്ട്. 2024 ഓടെ ഈ കണക്ക് 18 ജിബിയിലേക്ക് ഉയരുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത് .

ഇന്ത്യയുടെ മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതായി കണക്കാക്കപ്പെടുന്നു. മൊബൈല്‍ ഡാറ്റ വിലകുറഞ്ഞപ്പോള്‍ ആളുകള്‍ അത് പ്രയോജനപ്പെടുത്തി. റിലയന്‍സ് ജിയോ 28 ദിവസം 1.5 ജിബി മൊബൈല്‍ ഡാറ്റയ്ക്ക് വെറും 149 രൂപ ഈടാക്കുന്നു. അതെ സമയം കാനഡയില്‍ 1ജിബി ഡാറ്റക്ക് കൊടുക്കേണ്ടി വരുന്നത്് 30 യൂറോയാണ്. ഇന്നത്തെ വാണിജ്യ നിരക്കനുസരിച്ച് ഏകദേശം രണ്ടായിരത്തി മുന്നൂറ് രൂപ. അതുകൊണ്ടു തന്നെ അവരുടെ പ്രതിമാസ ഉപയോഗം 2017ലെ കണക്കനുസരിച്ച് 1.3 ജിബിയാണ്.

മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഇന്ത്യക്കു തൊട്ടു പിന്നിലുള്ളത് നോര്‍ത്ത് അമേരിക്കയാണ്. പ്രതിമാസം 7 ജിബി ഡാറ്റയാണ് അവര്‍ ഉപയോഗിക്കുന്നത്. പെട്ടെന്നുള്ള 5G യുടെ കടന്നു വരവും ഉപഭോക്താക്കളുടെ സാമ്പത്തിക ശക്തിയും കാരണം ഈ കണക്ക് 2024 ഓടെ 39 ജിബിയിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest