പുതിയ ലുക്കില്‍ ടീം ഇന്ത്യ; അഫ്ഗാനെതിരെ താരങ്ങള്‍ ഇറങ്ങുക ഇങ്ങനെ

Posted on: June 20, 2019 6:03 pm | Last updated: June 20, 2019 at 6:27 pm

ലണ്ടന്‍: പാകിസ്ഥാനെതിരായ മിന്നും വിജയത്തിന് ശേഷം ഒരാഴ്ചത്തെ ഇടവേളയാഘോഷിച്ച് ടീം ഇന്ത്യ ശനിയാഴ്ച വീണ്ടും കളത്തിലിറങ്ങുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ ഇറങ്ങുന്നത് പുതിയ ലുക്കില്‍.

ബി സി സി ഐ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ അടിമുടി മാറ്റത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ടീമംഗങ്ങളായ എം എസ് ധോനിയും യശ്വേന്ദ്ര ചാഹലും പുതിയ ഹെയര്‍സ്റ്റലില്‍ പരിശീലനത്തിനിറങ്ങിയ ചിത്രമാണ് ബി സി സി ഐ പങ്കുവെച്ചത്.