പ്ലസ് വണ്‍: സീറ്റുകള്‍ക്ക് നാളെ വരെ അപേക്ഷിക്കാം

Posted on: June 20, 2019 2:28 pm | Last updated: June 20, 2019 at 2:28 pm

മലപ്പുറം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജില്ലയില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിയായി 1,978 സീറ്റുകള്‍. നാളെ വൈകീട്ട് നാല് വരെ ഈ സീറ്റിലേക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കിയിട്ടും ലഭിക്കാത്തവര്‍ റിന്യൂവല്‍ ഫോം നല്‍കണം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കി പ്രിന്റ് ഔട്ട് രേഖകള്‍ സഹിതം അടുത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നല്‍കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 10,827 സീറ്റിലേക്കായി 34,093 പേരാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 10,727 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്.