യോഗ ചെയ്യാത്തതാണ് രാഹുലിന്റെ പരാജയത്തിന് കാരണം: ബാബാ രാംദേവ്

Posted on: June 19, 2019 10:28 pm | Last updated: June 20, 2019 at 10:20 am

യോഗ ചെയ്യാത്തതിനാലാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഗ്രാഫ് താഴേക്കു പോകുന്നതെന്ന് യോഗ ഗുരു ബാബാ രാംദേവ്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന്റെ കാരണവും പാര്‍ട്ടി അധ്യക്ഷന്‍ യോഗ ചെയ്യാതിരുന്നതാണെന്ന് ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനുള്ള ഒരുക്കത്തിനിടെ രാംദേവ് പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദി പരസ്യമായി തന്നെ യോഗ ചെയ്യുന്നയാളാണ്. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രഹസ്യമായി യോഗ ചെയ്തിരുന്നു. ഇവരെല്ലാം പ്രധാന മന്ത്രിമാരായത് ഇക്കാരണത്താലാണ്. എന്നാല്‍, യോഗ ചെയ്യാന്‍ തയാറാകാത്തത് നെഹ്രുവിന്റെയും ഇന്ദിരയുടെയും പിന്‍ഗാമികളുടെ രാഷ്ട്രീയ ജീവിതം തകരാറിലാക്കുന്നു. യോഗ നിര്‍വഹിക്കുന്നവര്‍ക്ക് നല്ല ദിനങ്ങള്‍ ലഭിക്കും.

എന്നാല്‍, രാഹുലും സോണിയയും യോഗ ചെയ്യുന്നവരാണെന്നായിരുന്നു കഴിഞ്ഞ യോഗ ദിനത്തില്‍ രാംദേവ് പറഞ്ഞിരുന്നത്. രാഹുലും താനും നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.