മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം; രണ്ട് പേര്‍ പിടിയില്‍

Posted on: June 19, 2019 2:22 pm | Last updated: June 19, 2019 at 2:22 pm

കൊച്ചി: മട്ടാഞ്ചേരിയില്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമിച്ച രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. കൊച്ചി മട്ടാഞ്ചേരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് സംഭവം.

രാജസ്ഥാന്‍ സ്വദേശികളായ ആമീന്‍, റിയാസ് ഖാന്‍ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.