മലപ്പുറത്ത് റാഗിംഗ്: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു

Posted on: June 18, 2019 3:15 pm | Last updated: June 18, 2019 at 3:15 pm

മലപ്പുറം: വണ്ടൂരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്‌കൂളിലെ പ്ലസ് വണ്‍വിദ്യാര്‍ഥിയായ കെ മുഹമ്മദ് ഷാഹുലിനാണ് മര്‍ദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്ന് വിദ്യാര്‍ഥി പറഞ്ഞു. സംഭവത്തില്‍ വണ്ടൂര്‍ പോാലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് പ്ലസ് വണ്‍ വിദ്യാഥിക്ക് റാഗിംഗിനെ തുടര്‍ന്ന് കര്‍ണപുടം പൊട്ടിയിരുന്നു. നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഹാഫിസ് അലിക്കാണ് ചെവിക്ക് അടിയേറ്റ് പരുക്കേറ്റത്.