Kozhikode
സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം


ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം സെൻട്രൽ കമ്മ്യൂൺ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ സാമൂഹിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. വികസന പദ്ധതികൾ മൂല്യാധിഷ്ഠിതവും ക്രിയാത്മകവുമാകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റഗ്രേറ്റഡ് പ്രൊഫഷനൽ ഫോറം (ഐ പി എഫ്) സെൻട്രൽ കമ്മ്യൂൺ യൂത്ത് സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ഡോ. ഇ എൻ അബ്ദുൽ ലത്വീഫ് മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക വിദ്യാഭ്യാസ പ്രൊഫഷനൽ മേഖലകളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് കമ്മ്യൂൺ രൂപം നൽകി.

ഡോ. മുഹമ്മദ് ഹനീഫ, അബ്ദുറഊഫ്, പി കെ അബ്ദു സലിം
തുടർന്ന് നടന്ന കൗൺസിലിൽ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികളായി ഡോ മുഹമ്മദ് ഹനീഫ (ചെയർ.), എൻജീനിയർ അബ്ദുറഊഫ്(എക്‌സി.ഡയ.),ഡോ. പി കെ അബ്ദുൽ സലിം (ഫിനാൻസ് ഡയറക്ടർ) ഡോ. അബൂസ്വാലിഹ് വേങ്ങര, ഡോ. മുസ്തഫ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ഡോ. അബൂബക്കർ പത്തംകുളം, ഡോ.മുജീബുറഹ്‌മാൻ കോഴിക്കോട്, ഡോ.ഉമറുൽ ഫാറൂഖ് സഖാഫി, ഡോ.ഫൈസൽ അഹ്‌സനി ഉളിയിൽ, ഡോ. നൂറുദ്ദീൻ റാസി, അഡ്വ. മുബശിറലി, ഷംനാദ് തിരുവനന്തപുരം (ഡയറക്ടർമാർ)എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ ഫോറം കൺവീനർമാരായി ഡോ. സി.പി ഷാഹുൽ ഹമീദ്(മെഡിക്കൽ), അബ്ദുസ്സലീം കൊടിയത്തൂർ(ടെക്‌നോളജി), അഡ്വ. മുബശിറലി(ലോയേഴ്‌സ്), ഡോ. സിദ്ദീഖ് സിദ്ദീഖി(റിസർച്ച്) ബഷീർ പുളിക്കൂർ(സിവിൽ സർവെന്റ്‌സ്), ഡോ. എ ബി അലിയാർ(ഇക്കണോമിക്), ഇ പി അബ്ദുല്ല (ടീച്ചേഴ്‌സ്) ടി എ അലിഅക്ബർ(ജേർണലിസ്റ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.
സയ്യിദ് ത്വാഹാസഖാഫി, അബ്ദുൽ മജീദ് കക്കാട്, എം മുഹമ്മദ് സ്വാദിഖ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, റഹ്‌മത്തുല്ല സഖാഫി എളമരം, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, അബ്ദുല്ല വടകര, അഡ്വ. ഫൈസൽ പ്രസംഗിച്ചു.
ഡോ. പി കെ സലീം സ്വാഗതവും അബ്ദുറഊഫ് നന്ദിയും പറഞ്ഞു. മെഡിക്കൽ ഫോറം, ടെക്‌നോളജി ഫോറം, ലോയേഴ്സ് ഫോറം, സിവിൽ സെർവന്റ് ഫോറം, ടീച്ചേഴ്സ് ഫോറം, റിസർച്ച് & ഡെവലപ്പ് മെന്റ് ഫോറം എന്നീ എട്ട് ഫോറങ്ങളിലായി അടുത്ത രണ്ട് വർഷം ഐ പി എഫിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി രേഖ കമ്മ്യൂൺ ചർച്ച ചെയ്തു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇതര സംസ്ഥാന നഗരങ്ങളിലും റീജ്യൻ, ചാപ്റ്റർ ഘടകങ്ങളിലൂടെ പ്രവർത്തനം വിപുലപ്പെടുത്തും.