ഇതൊക്കെ പണ്ടെ തുടങ്ങിയതാ; പാക്കിസ്ഥാനെ ട്രോളി കോലി

Posted on: June 18, 2019 1:11 pm | Last updated: June 18, 2019 at 1:11 pm
കോലി ട്വീറ്റ് ചെയ്ത ചിത്രം

ലണ്ടൻ: പാക്കിസ്ഥാനെതിരായ മത്സരത്തിൽ മിന്നും വിജയം നേടിയ ശേഷം വിജയട്രോളുമായി ഇന്ത്യൻ നായകൻ വീരാട് കോലി. പാക്കിസ്ഥാനുമായുള്ള മത്സരത്തിനിടെ നടുവിന് കൈകൊടുത്ത് നിൽക്കുന്ന തന്റെ ഫോട്ടോയും ചെറുപ്പകാലത്തെ അതേപോസിലുള്ള മറ്റൊരു ചിത്രവും ഇട്ടാണ് കോലിയുെട ട്രോൾ.

ഇതൊക്കെ താൻ 90ന്റെ തുടക്കത്തിലെ തുടങ്ങിയതാണെന്നാണ് ഇതിന് കൊടുത്ത ക്യാപ്ഷൻ. ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ട് വൈറലായി.
ലോകകപ്പില്‍ പാക്കിസ്ഥാനോട് തോറ്റിട്ടില്ലെന്ന ചരിത്രം വിരാട് കോലിയുടെ ടീമും നിലനിര്‍ത്തിയിരുന്നു. മാഞ്ചസ്റ്ററില്‍ നടന്ന പോരാട്ടത്തില്‍ അയല്‍ക്കാരെ 89 റണ്‍സിന് തകര്‍ത്താണ് വിരാടും സംഘവും രാജ്യത്തിന്റെ പ്രതീക്ഷകള്‍ കാത്തത്.

മഴ പലതവണ തടസം സൃഷ്ടിച്ച മത്സരം പാക് ഇന്നിങ്‌സ് 40 ഓവറായി വെട്ടിച്ചുരുക്കിയ ശേഷമായിരുന്നു പൂര്‍ത്തിയാക്കിയത്. മഴ മൈതാനത്ത് എത്തിയപ്പോള്‍ ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന കോലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.