Connect with us

Gulf

മിര്‍ദിഫ് സിറ്റി സെന്ററിന്റെ പേരില്‍ ഇന്ത്യയില്‍ തൊഴില്‍ തട്ടിപ്പ്

Published

|

Last Updated

ദുബൈ: ദുബൈയിലെ പ്രമുഖ മാളിന്റെ പേരില്‍ ഇന്ത്യയില്‍ തൊഴില്‍ തട്ടിപ്പ്. ദുബൈ മിര്‍ദിഫ് സിറ്റി സെന്ററിന്റെ പേരിലാണ് തൊഴില്‍ തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. തൊഴില്‍ വാഗ്ദാനം ചെയ്തു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് കത്ത് ലഭിക്കുകയും ഒപ്പം ഇന്ത്യയിലെ യു എ ഇ എംബസിയുടേതെന്ന പേരില്‍ ഇ-വിസ നടപടികള്‍ക്കായി പ്രത്യേക ഫീസിനത്തില്‍ 1050 ദിര്‍ഹം (ഏകദേശം 20,000 ത്തോളം ഇന്ത്യന്‍ രൂപ) ഓണ്‍ലൈന്‍ ആയി അടക്കണമെന്നുമായിരുന്നു ഇതോടൊപ്പമുണ്ടായിരുന്ന മറ്റൊരു കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നത്. സ്ഥാപനത്തിന്റെ പേരിലുള്ള വ്യാജ തൊഴില്‍ വിസയുടെ കോപ്പിയും ഇതോടൊപ്പം ചേര്‍ത്തിരുന്നു.

മിര്‍ദിഫ് സിറ്റി സെന്ററിന്റെ പേരിലുള്ള തൊഴില്‍ വാഗ്ദത്ത കത്തില്‍ ഇ-വിസ സംബന്ധമായി ഒടുക്കേണ്ടുന്ന തുക തൊഴിലില്‍ പ്രവേശിച്ച ശേഷം തിരികെ ലഭിക്കുമെന്ന് വാഗ്ദാനവും നല്‍കുന്നുണ്ട്.

തൊഴില്‍ വാഗ്ദാനം നല്‍കുന്ന റിക്രൂട്‌മെന്റ് ഓഫീസില്‍ നിന്ന് ഇ-വിസ ചാര്‍ജിനുള്ള തുക ഒടുക്കാന്‍ നിരന്തരം ആവശ്യപ്പെടുന്നതായി ഇത്തരം വാഗ്ദാനം ലഭിച്ച ഒരു തൊഴില്‍ അന്വേഷകന്‍ പറഞ്ഞിരുന്നു.
അതേസമയം, സിറ്റി സെന്ററുമായി ബന്ധപ്പെട്ട തൊഴില്‍ വിഷയങ്ങള്‍ മാജിദ് അല്‍ ഫുതൈം കമ്പനിയുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ മാത്രമേ പൊതുജനങ്ങളെ അറിയിക്കുകയുള്ളൂ. തൊഴിലന്വേഷകര്‍ കമ്പനിയുടെ ഇമെയില്‍, വെബ്‌സൈറ്റ് എന്നീ വിലാസങ്ങളിലൂടെ കമ്പനി അധികൃതരുമായി ബന്ധപ്പെടണമെന്ന് മാജിദ് അല്‍ ഫുതൈം കമ്പനി വക്താവ് പറഞ്ഞു.