ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: സൈനിക മേജര്‍ക്ക് വീരമൃത്യു

Posted on: June 17, 2019 5:28 pm | Last updated: June 17, 2019 at 5:28 pm

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അനന്ത്‌നാഗിലെ അചബാല്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.