Connect with us

Ongoing News

'പാക് പരിശീലകനായിരുന്നെങ്കില്‍ ഞാന്‍ പറയും, ഞാനിപ്പോള്‍ എന്തു പറയാനാണ്'; ശ്രോതാക്കളെ ചിരിപ്പിച്ച് രോഹിത്

Published

|

Last Updated

മാഞ്ചസ്റ്റര്‍: പാക്കിസ്ഥാന്റെ ബാറ്റ്‌സ്മാന്മാര്‍ക്ക് എന്തുപദേശമാണ് നല്‍കാനുള്ളതെന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയുടെ നര്‍മം കലര്‍ന്ന പ്രതികരണം കേട്ടുനിന്നവരെയെല്ലാം ചിരിപ്പിച്ചു. “പാക്കിസ്ഥാന്റെ നായകനാവുകയാണെങ്കില്‍ ഞാന്‍ പറയും, ഞാനിപ്പോള്‍ എന്തു പറയാനാണ്. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ കുസൃതി ചോദ്യവും അതിനെക്കാള്‍ കുസൃതി നിറഞ്ഞ രോഹിതിന്റെ മറുപടിയും. പ്രതികരണം കേട്ടവരെയെല്ലാം ചിരിയില്‍ മുക്കി.

പാക്കിസ്ഥാനെതിരെ 89 റണ്‍സിന്റെ വന്‍ വിജയമാണ് ഇന്ത്യ നേടിയത്. ലോകകപ്പ് ചരിത്രത്തില്‍ പാക്കിസ്ഥാനെതിരെ നേടുന്ന ഏഴാമത്തെ ഏകപക്ഷീയ വിജയം. രോഹിത് ശര്‍മയാണ് 140 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയുടെ കിടിലന്‍ സ്‌കോറിന് അസ്തിവാരമിട്ടത്. നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഇതോടെ വേഗം കൂടി. ടൂര്‍ണമെന്റിലെ രോഹിതിന്റെ രണ്ടാം ശതകമായിരുന്നു ഇത്. രോഹിത്‌
തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.

---- facebook comment plugin here -----

Latest