മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: മലയാളി യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

Posted on: June 16, 2019 8:22 pm | Last updated: June 17, 2019 at 2:26 pm


ദമാം: സഊദിയിലെ വ്യാവസായിക നഗരമായ ജുബൈലിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, മലയാളിയായ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. കൊടുങ്ങല്ലൂർ സ്വദേശി സജീറാണ് മൊബൈൽ ഫോൺ ദുരന്തത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടത്.

ജോലി കഴിഞ്ഞു റൂമിലെത്തിയ സജീർ തന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് സീരീസിൽ പെട്ട മൊബൈൽ ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്, തുടർന്ന് നെറ്റ് ഉപയോഗിക്കുന്നതിനാൽ അമിതമായി ചൂടായതായിരിക്കുമെന്ന് കരുതി നെറ്റ് ഓഫ് ചെയ്യുകയും ചെയ്തു.

അൽപ സമയം കഴിഞ്ഞു ഫോൺ വീണ്ടും ചൂടാവുന്നത് ശ്രദ്ധയിൽ പെട്ടതോടെ ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും സാധനങ്ങൾ വാങ്ങാൻ കയറിയ കടയുടെ ടേബിളിൽ വെക്കുകയും ചെയ്തു. അൽപ സമയം കഴിഞ്ഞതോടെ ഫോണിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു. ഉടൻ തന്നെ ഫോൺ കടയിൽ നിന്നും പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.