സഊദിക്കെതിരെ വീണ്ടും ഡ്രോൺ ആക്രമണം; സൈന്യം  പരായജപ്പെടുത്തി 

Posted on: June 16, 2019 10:04 pm | Last updated: June 16, 2019 at 10:08 pm

റിയാദ് : സഊദി അറേബ്യക്കെതിരെ യമനിലെ വിമത വിഭാഗമായ ഹൂത്തികൾ ഡ്രോൺ ഉപയോഗിച്ച് നടത്തിയ
ആക്രമണ ശ്രമം സഊദി സൈന്യം പരാജയപ്പെടുത്തിയതായി സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

ശനിയാഴ്ച രാത്രിയിലാണ് സഊദിയുടെ  ദക്ഷിണ മേഖലയായ അബ്ഹയിൽ ആക്രമണം നടത്താൻ ശ്രമിച്ചത്. ഒരാഴ്ചക്കിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ജനവാസ കേന്ദ്രമായ ഖമീസ് മുശൈത്. അബ്ഹ വിമാനത്താവളം എന്നിവിടങ്ങളിൽ ഹൂതികൾ ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. വെള്ളിയാഴ്ച ഹൂത്തികളുടെ അഞ്ച് ഡ്രോൺ ആക്രമണ ശ്രമവും സഊദി  സൈന്യം പരാജയപ്പെടുത്തിയിരുന്നു.