യോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനാ പ്രകാരം;ജോസഫിനെ തള്ളി ജോസ് കെ മാണി

Posted on: June 16, 2019 1:04 pm | Last updated: June 16, 2019 at 3:46 pm

കോട്ടയം: ഇന്ന് വിളിച്ച സംസ്ഥാന കമ്മറ്റിയോഗം മാറ്റമില്ലെന്ന് ജോസ് കെ മാണി. പാര്‍ട്ടി ഭരണഘടനക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണി വിളിച്ചു ചേര്‍ത്ത യോഗം അനധികൃതമാണെന്നും യോഗം വിളിക്കാന്‍ തനിക്കെ അധികാമുള്ളുവെന്നും പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

എല്ലാവരേയും അറിയിച്ച ശേഷമാണ് യോഗം ചേരുന്നതെന്ന്. പിന്നെയെങ്ങിനെ അനധികൃത യോഗമാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സമവായ ചര്‍ച്ചകളെല്ലാം പാളിയ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ജോസഫ് വിഭാഗവും മാണി വിഭാഗവും തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് ജോസ് കെ മാണി യോഗം വിളിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് യോഗം