സമ്മർദമേറും

MASTER VIEW
മുന്‍ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍
Posted on: June 16, 2019 12:04 pm | Last updated: June 16, 2019 at 1:28 pm


മഴ ശരിക്കും നിറം കെടുത്തുന്നുണ്ട് ഈ ലോകകപ്പിന്റെ ശോഭയെ. അടുത്തിടെ ഇരു രാജ്യങ്ങൾക്കുമിടയിലുണ്ടായ സംഘർഷങ്ങൾ കാരണമാകാം ലോകം മൊത്തം ഉറ്റുനോക്കുന്നുണ്ട് ഇന്നത്തെ ഇന്ത്യ- പാക് മത്സരം. അതുകൊണ്ടുതന്നെ വലിയ സമ്മർദമാണ് കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യക്കും പാക്കിസ്ഥാനും മേലുള്ളത്.

Also Read: ആറിൽ ആറും നേടി ഇന്ത്യൻ വീര്യം; പാക്കിസ്ഥാനും പറയാനുണ്ട്

ഇംഗ്ലണ്ടിൽ ഇന്ത്യയെ തോൽപ്പിച്ച് ചാന്പ്യൻസ് ട്രോഫി നേടാനായി എന്നതാണ് പാക്കിസ്ഥാനുള്ള നേരിയ ആശ്വാസം. കെ എൽ രാഹുൽ ഓപ്പൺ ചെയ്യുന്നു, ആര് നാലാമതിറങ്ങും എന്നതൊക്കെയാണ് ഇന്ന് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കാര്യങ്ങൾ.