Connect with us

Ongoing News

ദക്ഷിണാഫ്രിക്കക്ക് ആദ്യ ജയം; നാലിലും തോറ്റ് അഫ്ഗാന്‍

Published

|

Last Updated

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം ഇംറാന്‍ താഹിര്‍

കാര്‍ഡിഫ്: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കക്ക് 9 വിക്കറ്റ് ജയം. മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 31.1 ഓവറില്‍ 125 റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്റെ മുഴുവന്‍ കളിക്കാരും പുറത്തായി. 4 വിക്കറ്റുകള്‍ നേടിയ ഇംറാന്‍ താഹിറും 3 വിക്കറ്റുകള്‍ കരസ്ഥമാക്കിയ ക്രിസ് മോറിസുമാണ് അഫ്ഗാന്‍ നിരയെ തകര്‍ത്തെറിഞ്ഞത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മഴ മാറി കളിതുടങ്ങിയപ്പോള്‍ പിന്നെ വിക്കറ്റ് വര്‍ഷമായിരുന്നു. ഏഴു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 35 റണ്‍സെടുത്ത റണ്‍സെടുത്ത റാഷിദ് ഖാനാണ് അഫ്ഗാന്‍ നരയിലെ ടോപ് സ്‌കോറര്‍. 39 റണ്‍സിന്റെ ഓപണിംഗ് കൂട്ടുകെട്ടല്ലാതെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ അവര്‍ക്കായില്ല. ഓപണര്‍മാരായ ഹസ്‌റതുള്ള 22 റണ്‍സും നൂര്‍അലി സര്‍ദാര്‍ 32 റണ#സും നേടി. 7 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് ഇംറാന്‍ താഹിറിന്റെ 4 വിക്കറ്റ് നേട്ടം. 6.1 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മോറിസ് മൂന്ന് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗില്‍ ഡികോക്കിന്റെ വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്ക് നഷ്ടമായത്. ഗുല്‍ബുദ്ദീന്‍ നാഇബിന്റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി പുറത്താകുമ്പോള്‍ 72 പന്തില്‍ 8 ബൗണ്ടറികള്‍ നേടി കോക്ക് 68 റണ്‍സാണ് അടിച്ചുകൂട്ടിത്. പതുക്കെ കളിച്ച് പുറത്താവാതെ നിന്ന ഹാശിം അംലയാവട്ടെ 83 പന്തുകളിലാണ് 41 റണ്‍സെടുത്തത്. ഫെഹലുക്വായൊ 17 പന്തില്‍ അത്രതന്നെ റണ്‍സാണ് നേടിയത്. 28.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയം നേടിയത്. റണ്‍സ് 125 റണ്‍സില്‍ നില്‍ക്കെ ഗ്യാലറിയിലേക്ക് സിക്‌സര്‍ പായിച്ച് 131 റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്ക കളിയവസാനിപ്പിച്ചത്. ഇംറാന്‍ താഹിറാണ് കളിയിലെ താരം. അഞ്ചാം മത്സരത്തില്‍ ആദ്യ വിജയം നേടിയ ദക്ഷിണാഫ്രിക്ക പോയന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കളിച്ച നാല് മത്സരങ്ങളും തോറ്റ അഫ്ഗാന്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Latest