യുഎ ഖാദറിനെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു;ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും

Posted on: June 15, 2019 1:49 pm | Last updated: June 15, 2019 at 3:43 pm

കോഴിക്കോട്: രോഗബാധിതനായ സാഹിത്യകാരന്‍ യുഎ ഖാദറിന്റെ തുടര്‍ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രിമാരായ ടിപി രാമകൃഷ്ണനും എകെ ശശീന്ദ്രനും പറഞ്ഞു. ശനിയാഴ്ച രാവിലെ പൊക്കുന്നിലെ വസതിയായ ‘അക്ഷര’ത്തില്‍ യുഎ ഖാദറിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.

ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയയ്ക്കും കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും ശേഷം ചികിത്സയിലാണ് യുഎ ഖാദര്‍. ഭാര്യയും ഈയിടെ അസുഖബാധിതയായിരുന്നു. അവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രിമാരുടെ സന്ദര്‍ശനം. പുരുഷന്‍ കടലുണ്ടി എംഎല്‍എ യും കൂടെ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തന്നോട് കാണിക്കുന്ന കരുതലില്‍ സന്തോഷമുണ്ടെന്ന് യുഎ ഖാദര്‍ പിന്നീട് പ്രതികരിച്ചു