നവാസും എസിപിയും തമ്മിലുള്ള തര്‍ക്കം;പ്രത്യേക അന്വേഷണം നടത്തുമെന്ന് വിജയ് സാഖറെ

Posted on: June 15, 2019 1:36 pm | Last updated: June 15, 2019 at 3:13 pm

കൊച്ചി: കാണാതായ കൊച്ചി സെന്‍ട്രല്‍ സിഐ നവാസും എസിപി സുരേഷ് കുമാറും തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ. ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് പ്രത്യേകം അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് കുടുംബാംഗമായ നവാസിനെ കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. അതേക്കുറിച്ചുള്ള അന്വേഷണവും മറ്റു കാര്യങ്ങളും രണ്ടാമത്തെ കാര്യമാണ്. എസിപി സുരേഷ് കുമാറും നവാസും വയര്‍ലെസ് സെറ്റിലൂടെ തര്‍ക്കിച്ചിരുന്നു. അക്കാര്യത്തില്‍ അന്വേഷണമുണ്ടാകും. നവാസ് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ ചോദിച്ചറിയും. അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.കൊച്ചിയില്‍നിന്നു കാണാതായ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നാണു കണ്ടെത്തിയത്.