ബിഷപ്പ് ഫ്രാങ്കോ കേസ്: വൈക്കം ഡിവൈഎസ്പിയുടെ സ്ഥലം മാറ്റം റദ്ദാക്കി

Posted on: June 15, 2019 10:09 am | Last updated: June 15, 2019 at 11:11 am

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി .കെ സുഭാഷിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയായാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജില്ലയ്ക്ക് പുറത്തേക്ക് കെ സുഭാഷിനെ സ്ഥലം മാറ്റിയത്

വിവാദമായിരുന്നു.ഡിവൈഎസ്പിയുടെ സ്ഥലം മാറ്റത്തിനെതിരെ കന്യാസ്ത്രീകളും സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തിയിരുന്നു. ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡന കേസിന്റെ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനെ കോട്ടയം ജില്ലയില്‍ നിന്ന് മാറ്റിയത്. തൊടുപുഴ വിജിലന്‍സിലേക്കായിരുന്നു മാറ്റം.