Connect with us

National

ഝാര്‍ഖണ്ഡില്‍ മാവോ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജാംഷഡ്പൂര്‍: ഝാര്‍ഖണ്ഡിലെ സെറായ്കല-ഖര്‍സ്വാന്‍ ജില്ലയിലെ ആഴ്ച മാര്‍ക്കറ്റില്‍ മാവോയിസ്റ്റുകള്‍ അഞ്ചു പോലീസുകാരെ വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരാണ്. വെള്ളിയാഴ്ച
വൈകിട്ട് ഝാര്‍ഖണ്ഡ്-പശ്ചിമ ബംഗാളിലെ ബല്‍റാംപൂര്‍ അതിര്‍ത്തി പ്രദേശത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട പോലീസുകാരുടെ ആയുധങ്ങളും ഇവര്‍ കൊണ്ടുപോയി.

മാര്‍ക്കറ്റില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാര്‍ക്കു നേരെ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി ചന്ദന്‍ സിന്‍ഹ അറിയിച്ചു. സെറായ്‌കെല സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അവിനാഷ് കുമാറും സേനാംഗങ്ങളുമായി സംഭവ സ്ഥലത്തെത്തി.

സംസ്ഥാനത്തു നിന്ന് തുടച്ചു നീക്കപ്പെടുന്നതില്‍ പ്രകോപിതരായാണ് മാവോയിസ്റ്റുകളുടെ ഇന്നത്തെ ആക്രമണമെന്ന് സംഭവത്തെ അപലപിച്ചു കൊണ്ട് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു. കൊല്ലപ്പെട്ട പോലീസുകാരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കു ചേരുന്നതായും നിരോധിത ഗ്രൂപ്പിനെതിരായ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.