സിയോമി, ഓപ്പോ, ടെന്‍സെന്റ് കമ്പനികള്‍ വാവെയുടെ പുതിയ ഒ എസ് പരീക്ഷിക്കുന്നു

Posted on: June 13, 2019 10:36 pm | Last updated: July 1, 2019 at 2:28 pm


സിയോമി, ഓപ്പോ, ടെന്‍സെന്റ് എന്നീ പ്രമുഖ ചൈനീസ് കമ്പനികള്‍ വാവെയുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഹോംഗ് മെങ് പരീക്ഷിക്കാനൊരുങ്ങുന്നു. ഹുവാവെ കമ്പനിയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിരുന്നു.’ഹോംഗ് മെങ്’ എന്ന് ചൈനയിലും ‘ആര്‍ക്ക്’ / ‘ഓക്ക് ‘ എന്ന് ആഗോളതലത്തിലും ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുമെന്നും റിപ്പോര്‍ട്ടുകളയുണ്ടായിരുന്നു.

വാവെ ഒറ്റക്കല്ല പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്നത്. Tencent, Xiaomi, Oppo തുടങ്ങി മറ്റു പ്രമുഖ ചൈനീസ് കമ്പനികളും ഇന്റര്‍നെറ്റ് ഭീമന്മാരും ഹുവാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് സാങ്കേതിക വിദഗ്ധന്മാരെല്ലാം വാവെ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കാന്‍ അവരുടെ കൂടെയുണ്ടെന്നത് അമേരിക്കക്ക് വലിയ തിരിച്ചടിയാണ്. നിലവിലെ ആന്‍ഡ്രോയിഡിനെ അപേക്ഷിച്ചു. 60 ശതമാനം വേഗതയും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.