ചെറിയ പെരുന്നാൾ അവധി:  സഹായം തേടി വന്നത് 62,382 ഫോൺ കോളുകൾ

Posted on: June 13, 2019 4:21 pm | Last updated: June 13, 2019 at 5:29 pm

അബുദാബി : ഈദുൽ ഫിത്തർ അവധി ദിനത്തിൽ അബുദാബി പോലീസ് ഓപ്പറേഷൻസ് കൺട്രോൾ റൂമിലേക്ക് സഹായം അഭ്യർത്ഥിച്ചു വന്നത് 62,382 ഫോൺ കോളുകൾ. ഇവയിൽ മിക്കതും ചെറിയ അപകടങ്ങളായിരുന്നു ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ നസർ അൽ മസ്കരി ചൂണ്ടിക്കാട്ടി.

കൺട്രോൾ റൂമിലേക്ക് വരുന്ന ഫോൺ കോളുകൾ സ്വഭാവം, പ്രാധാന്യം എന്നിവ അനുസരിച്ചു വേർതിരിച്ചു വിവിധ വിഭാഗങ്ങളിലേക്ക് കൈമാറും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിൽ സുരക്ഷയും സുരക്ഷിതത്വവും നേടിയെടുക്കാൻ സഹായിക്കുന്ന മികച്ച സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് പോലീസ് പ്രാധാന്യം നൽകുന്നതായും വൻതോതിൽ വരുന്ന കോളുകൾ, കൈകാര്യം ചെയ്യാൻ ആധുനിക സാങ്കേതികവിദ്യകൾ വകുപ്പ് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണ വിവരം വിശദമായ നൽകിയാൽ അപകട സ്ഥലത്ത് പോലീസിന് എത്തുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം അറിയിച്ചു.