സ്‌കൂള്‍ ബസ് മതിലിനിടിച്ച് എട്ട് പേര്‍ക്ക് പരുക്ക്

Posted on: June 13, 2019 11:25 am | Last updated: June 13, 2019 at 11:25 am

കൊല്ലം: പത്തനാപുരത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മതിലിനിടിച്ച് വിദ്യാര്‍ഥികളും ബസ് ജീവനക്കാരുമടക്കം എട്ട് പേര്‍ക്ക് പരുക്ക്. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല. പത്തനാപുരം വിളക്കുടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പുനലര്‍ താലൂക്ക് സമാജം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയ വിദ്യാര്‍ഥികളെ ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്.