Connect with us

National

പാര്‍ട്ടി നായകത്വവും ആഭ്യന്തര വകുപ്പും അമിത് ഷാ ഒരുമിച്ച്‌കൊണ്ടുപോകും

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയായ സാഹചര്യത്തില്‍ അമിത്ഷാ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണോ, വേണ്ടയോ തീരുമാനിക്കുന്ന നിര്‍ണായ ബി ജെ പി യോഗം ഇന്ന് ഡല്‍ഹിയില്‍. രാവിലെ 11ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ദേശീയ ഭാരവാഹികളും സംസ്ഥാന അധ്യക്ഷന്മാരും പങ്കെടുക്കും.

പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ യോഗത്തില്‍ കാര്യമായ ചര്‍ച്ച നടക്കുമെങ്കിലും അതേസമയം സംഘടന തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത്ഷ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന തീരുമാനത്തിനാണ് സാധ്യത. ഒരു താത്കാലിക വര്‍ക്കിംഗ് പ്രസിഡന്റിനെ പരിഗണിക്കാനും സാധ്യതയുണ്ട്. മുന്‍കേന്ദ്രമന്ത്രി ജെ പി നദ്ദയുടെ പേരാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

നാല് സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗം വിലയിരുത്തും. ഒറ്റ പദവി നയമാണ് ബി ജെ പി പിന്തുടരുന്നതെങ്കിലും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ തുടരണമെന്ന ആവശ്യം ശക്തമായത്. ആര്‍ എസ് എസിനും ഇതേ നിലപാടാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇനി നിലവിലുള്ള സംഘടാന രീതിക്ക് അനുസരിച്ച് കാര്യങ്ങള്‍ മതിയെന്ന് തീരുമാനിച്ചാല്‍ അമിത് ഷാ ഒഴിയേണ്ടി വരും.
മണ്ഡലം പ്രസിഡന്റ് മുതല്‍ ദേശീയ അധ്യക്ഷനെ വരെ തെരഞ്ഞെടുക്കുന്ന ബി ജെ പിയുടെ “സംഘടന്‍ പര്‍വ്വി”ന് അടുത്തമാസം തുടക്കമാകും.

Latest