Connect with us

International

ഒറ്റക്കുള്ള ആ യാത്ര അവസാനിച്ചു; അഇശ ലുലു മരണത്തിനു കീഴടങ്ങി

Published

|

Last Updated

ഗാസ സിറ്റി: മാതാപിതാക്കള്‍ പോലും തുണയില്ലാതെ ആശുപത്രിയില്‍ കിടന്ന് ജീവനു വേണ്ടി പോരാടിയ ഫലസ്തീനി ബാലിക ഒടുവില്‍ മരണത്തിനു കീഴടങ്ങി. മസ്തിഷ്‌ക ശസ്ത്രക്രിയക്കായി ആഴ്ചകളോളം കാത്തുകിടക്കേണ്ടി വന്ന അഇശ ലുലുവാണ് മരിച്ചത്.

ഇസ്‌റാഈല്‍ ഉപരോധം മൂലം കടുത്ത ദുരിതത്തിന്റെ പിടിയില്‍ കഴിയുന്ന ഗാസയില്‍ നിന്നാണ് ചികിത്സക്കായി അഇശ ജറൂസലേമിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍, ബാലികക്കൊപ്പം പോകാന്‍ മാതാപിതാക്കളെ ഇസ്‌റാഈല്‍ അധികൃതര്‍ അനുവദിച്ചില്ല. പകരം കുട്ടിക്ക് അപരിചിതയായ ഒരാളെ കൂടെയയച്ചു. അസുഖ ബാധിതയായ ഇവര്‍ തിരിച്ചുപോവുകയും പിന്നീട് മരിക്കുകയും ചെയ്തു.

75കാരിയായ വല്യുമ്മയെ അഇശക്കൊപ്പം അയക്കാന്‍ മാതാപിതാക്കള്‍ അനുമതി തേടിയെങ്കിലും അതും അധികൃതര്‍ നിഷേധിച്ചു. ആശുപത്രി കിടക്കയില്‍ വേദന തിന്നു കഴിയുമ്പോഴും പുഞ്ചിരിക്കുന്ന ആഇശയുടെ മുഖം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുകയും ലോകമാകെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇസ്‌റാഈല്‍ ഉപരോധം മൂലം ലക്ഷക്കണക്കിനു പേരാണ് ഗാസയില്‍ ദാരിദ്ര്യവും ദുരിതവും തിന്നു കഴിയുന്നത്.