പാക് താരങ്ങള്‍ കളത്തിലറിങ്ങിയത് കറുത്ത ആംബാന്‍ഡ് അണിഞ്ഞ്; കാരണം ഇതാണ്

Posted on: June 12, 2019 6:33 pm | Last updated: June 12, 2019 at 6:33 pm


ലണ്ടന്‍: ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡണിഞ്ഞാണ് കളത്തിലിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പാകിസ്ഥാന്റെ പ്രശസ്ത ടെസ്റ്റ് അമ്പയറായിരുന്ന റിയാസുദ്ദീനോടുള്ള ആദര സൂചകമായാണ് പാക് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞത്.

മത്സരത്തിന്റെ ടോസിംഗിനിടെ പാക് നായകന്‍ സര്‍ഫാസ് അഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്ഥാനിലെ പ്രമുഖ അംബയര്‍മാരിലൊരാളായിരുന്ന റിയാസുദ്ദീന്‍ ഹൃദയാഘത്തെ തുടര്‍ന്നാണ്‌ കഴിഞ്ഞ ദിവസം അന്തരിച്ചത്. ഐ സി സിയുടെ എലൈറ്റ് അമ്പയറിംഗ് പാനലിലുണ്ടായിരുന്ന അറുപത് വയസ്സുകാരനായ അദ്ധേഹം 12 ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുറമെ ഒട്ടേറെ ഏകദിന മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.