വാറ്റ് റിട്ടേണ്‍; കിയോസ്‌കുകള്‍ നിലവില്‍ വന്നു

Posted on: June 12, 2019 4:08 pm | Last updated: June 12, 2019 at 4:08 pm

അബുദാബി: യു എ ഇ സന്ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് മൂല്യവര്‍ദ്ധിത നികുതി വാറ്റ്, റിട്ടേണ്‍സിനായി ഓഫീസില്‍ കാത്ത് നിന്ന് ഉദ്യോഗസ്ഥരെ കാണേണ്ട ആവശ്യം ഇനിയില്ല. വാറ്റ് റിട്ടേണ്‍ മെഷീനുകള്‍ നിലവില്‍ വന്നു. യു എ ഇയിലെ ഏമിറേറ്റുകളിലെയും പ്രധാന കേന്ദ്രങ്ങളിലെല്ലാം എ ടി എമ്മിനോട് സാദൃശ്യമുള്ള ഈ മെഷീനുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഇടപാടുകള്‍ വേഗത്തിലും എളുപ്പത്തിലുമാക്കാന്‍ ഇതുകൊണ്ട് കഴിയും. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമാണ് മെഷീനുകള്‍ ഉള്ളത്. ഇടപാടുകള്‍ പരിശോധിച്ച ശേഷം തുക അക്കൗണ്ടുകളിലേക്ക് നല്‍കുന്ന സംവിധാനമാണിതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ ബുസ്താനി പറഞ്ഞു.