ഡിഫ്തീരിയ സംശയം: എടപ്പാളില്‍ ബാലിക മരിച്ചു

Posted on: June 12, 2019 9:52 am | Last updated: June 12, 2019 at 11:24 am

മലപ്പുറം: ഡിഫ്ത്തീരിയ ലക്ഷണങ്ങളെന്ന് സംശയത്തോടെ മലപ്പുറം എടപ്പാളില്‍ ആറു വയസുകാരി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ബാലികയാണ് മരിച്ചത്. കുട്ടിക്ക് വാക്‌സിനെഷന്‍ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡി എം ഒ വ്യക്തമാക്കി. ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാന്‍ രണ്ട് ദിവസമെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.