യുഡിഎഫ് കാലത്ത് പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Posted on: June 11, 2019 11:27 am | Last updated: June 11, 2019 at 2:26 pm

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി നടന്നതായി 2015 ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാരിവട്ടം മേല്‍പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം.

ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തുന്നതായി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ തിക്തഫലമാണ് പാലാരിവട്ടം മേല്‍പാലത്തിന്റെ കോണ്‍ഗ്രീറ്റ് പാളി അടര്‍ന്നുവീണ സംഭവം. പാലം നിര്‍മാണത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അഴിമതി കാണിച്ചവര്‍ ആരും രക്ഷപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.