Kerala
കരുനാഗപ്പള്ളിയില്‍ വന്‍ അഗ്നിബാധ; രണ്ട് സൂപ്പര്‍മാര്‍ക്കറ്റുകള്‍ കത്തിനശിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ രണ്ട് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കത്തിനശിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് തെക്ക് കോട്ടക്കുഴിയില്‍ അബ്ദുല്‍ സലാമിന്റെ കോട്ടക്കുഴി മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റും ക്ലാപ്പന ഇളശ്ശേരില്‍ ഹൗസില്‍ ഷൗക്കത്തലിയുടെ സ്മാര്‍ട്ട് സൂപ്പര്‍ ഷോപ്പിയുമാണു ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കത്തി നശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നു പ്രാഥമിക നിഗമനം. കോടികളുടെ നഷ്ടം കണക്കാക്കുന്നു.
പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലീസാണ് തീപിടിച്ചത് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. കൃത്യസമയത്ത് ഫയര്‍ഫോഴ്‌സ് എത്തിയതിനാല്‍ തീ സമീപത്തെ ആശുപത്രിയിലേക്ക് പടരുന്നത് ഒഴിവായി. ആശുപത്രിയിലെ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
---- facebook comment plugin here -----