തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു; എ ഡി എം. വിനോദിന് താത്കാലിക ചുമതല

Posted on: June 10, 2019 10:44 pm | Last updated: June 11, 2019 at 11:37 am

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് എ ഡി എം. വിനോദിന് കലക്ടറുടെ താത്കാലിക ചുമതല നല്‍കി. ആറുമാസത്തെ അവധിയിലാണ് കലക്ടര്‍ പോയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി കലക്ടര്‍ക്ക് അഭിപ്രായ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് കലക്ടര്‍ അവധിക്ക് അപേക്ഷിച്ചത്. അവധി അനുവദിച്ച സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് എഫ് ബി പോസ്റ്റില്‍ വാസുകി കുറിച്ചു.