മാനഭംഗം പലതരമെന്ന്; ബിജെപി മന്ത്രി വിവാദത്തില്‍

Posted on: June 10, 2019 7:50 am | Last updated: June 10, 2019 at 9:58 am

ലക്‌നോ: എല്ലാ മാനഭംഗങ്ങളും ഒരുപോലെയല്ലന്നെും ഓരോന്നും വ്യത്യസ്ത തരത്തിലുള്ളതാണെന്നും വിശദീകരിച്ച ബിജെപി മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി ഉപേന്ദ്ര തിവാരിയാണ് മാനഭംഗത്തിന് വ്യത്യസ്ത നിര്‍വചനം നല്‍കിയത്. ഓരോ മാനഭംഗത്തിനും അതിന്റേതായ സ്വഭാവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിനെ പീഡനമെന്ന് പറയാം. 30-35 വയസ് പ്രായമുള്ള സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മാനഭംഗം വ്യത്യസ്തമാണ്. രണ്ടു വ്യക്തികള്‍ പരസ്പര ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചു. പ്രസ്താവന വിവാദമായതോടെ മന്ത്രിക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.