രാഹുലിനെ കണ്ടു; കുഞ്ഞു നിദയുടെ കരച്ചിലടങ്ങി

Posted on: June 9, 2019 7:35 pm | Last updated: June 9, 2019 at 7:35 pm

കോഴിക്കോട്: ‘എനിക്ക് രാഹുല്‍ഗാന്ധിയെ കാണണം, രാഹുല്‍ഗാന്ധി എന്റേതാ, എനിക്ക് കാണണം’ എന്ന് പറഞ്ഞ് ഉറക്ക് കരഞ്ഞ നിദയെന്ന രണ്ട് വയസുകാരിയുടെ വീഡിയോ വൈറലായതിന് പിറകെ നിദ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ടു. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി നൗഫല്‍ പുതുക്കുടിയുടെ മകളാണ് നിദ ഫര്‍ഫ.

തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ രാഹുലിനെ കണ്ടതോടെയാണ് നിദ തനിക്ക് രാഹുലിനെ കാണണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരയാന്‍ തുടങ്ങിയത്. വാശി കൂടിയതോടെ നിദയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പിതാവ് നൗഫല്‍ ശ്രമം തുടങ്ങി. തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ വയനാട്ടിലെത്തിയപ്പോള്‍ കാണാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോള്‍ നടത്തിയ ശ്രമത്തിലാണ് നിദക്ക് രാഹുലിനെ കാണാന്‍ അവസരം ലഭിച്ചത് .റോഡ് ഷോക്കിടെ പിതാവിനൊപ്പമാണ് നിദ രാഹുലിനെ കണ്ടത്.