Connect with us

Kerala

കീമോ തെറാപ്പിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് പരിഗണനയില്‍: മന്ത്രി ശൈലജ

Published

|

Last Updated

തിരുവനന്തപുരം: കീമോ തെറാപ്പിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. അര്‍ബുദമില്ലാത്ത സ്ത്രീക്ക് കീമോ നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയതായി കരുതുന്നില്ല. ആവശ്യമില്ലാതെ കീമോക്കു വിധേയയായ സ്ത്രീക്ക് തുടര്‍ ചികിത്സക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും.

ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് അര്‍ബുദ രോഗിയെന്ന് തെറ്റായി നിര്‍ണയിച്ച് കീമോ നല്‍കിയത്.
മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സറാണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് രജനിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനക്കായി സ്വീകരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളജിലെ പതോളജി ലാബിലും മറ്റൊരെണ്ണം സ്വകാര്യ ലാബിലേക്കും അയക്കുകയായിരുന്നു. പിന്നീട് അര്‍ബുദമുണ്ടെന്ന് സ്ഥിരീകരിച്ച സ്വകാര്യ ലാബിലെ റിപ്പോര്‍ട്ട് പ്രകാരം കീമോ ഉള്‍പ്പടെയുള്ള ചികിത്സ തുടങ്ങുകയായിരുന്നു.

ആദ്യ കീമോക്കു ശേഷമാണ് അര്‍ബുദമില്ലെന്ന പതോളജി ലാബിലെ ഫലം ലഭിച്ചത്. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നല്‍കിയ സാമ്പിളും വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. ഉറപ്പുവരുത്താന്‍ തിരുവനന്തപുരം ആര്‍ സി സിയിലേക്ക് സാമ്പിളുകള്‍ അയച്ചു പരിശോധിച്ചപ്പോഴും അര്‍ബുദം കണ്ടെത്താനായില്ല. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു തന്നെ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.

സ്വകാര്യ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് മുടികൊഴിഞ്ഞുപോകുന്നത് ഉള്‍പ്പടെയുള്ള പാര്‍ശ്വഫലങ്ങള്‍ രജനിയെ ബാധിച്ചിരിക്കുകയാണ്. പിന്നീട് മെഡിക്കല്‍ കോളജ് ലാബിലും ആര്‍ സി സിയിലും നടത്തിയ പരിശോധനകളില്‍ രജനിക്ക് അര്‍ബുദം ഇല്ലെന്ന് തെളിയുകയായിരുന്നു.

---- facebook comment plugin here -----

Latest