നിപ്പ ഭീഷണിയൊഴിയുന്നു;നിരീക്ഷണത്തിലിരുന്ന നാല് പേര്‍ ആശുപത്രി വിട്ടു

Posted on: June 8, 2019 9:54 pm | Last updated: June 9, 2019 at 10:30 am

കൊച്ചി: നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലായിരുന്ന നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്ന നാലുപേരാണ് വീട്ടിലേക്ക് മടങ്ങിയത്. ഏഴുപേര്‍ ഇപ്പോഴും നിരീക്ഷണത്തില്‍ കഴിയുകയാണ്.

അതേ സമയം നിപ്പ ബാധിതനായ യുവാവിന്റെ നില കൂടുതല്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തു പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത സാഹചര്യത്തിലാണ് നിപ്പ ഭീഷണി ഒഴിയുന്നതായാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലുകള്‍.