Connect with us

Kerala

കൊല്ലം തുളസിയില്‍നിന്നും ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: സിനിമ നടന്‍ കൊല്ലം തുളസിയില്‍നിന്നും ആറുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവമോര്‍ച്ച നേതാവ് പിടിയില്‍. തിരുവനന്തപുരം ജില്ലാ നേതാവും വലിയശാല സ്വദേശിയുമായ പ്രശോഭ് വി നായരെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തുളസിക്ക് നല്‍കാനുണ്ടായിരുന്ന ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ചെക്ക് നല്‍കുകയും എന്നാല്‍ ചെക്ക് മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് തുളസി പരാതിയുമായി പോലീസിനെ സമീപിച്ചത്.

പണം തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് കൊല്ലം തുളസി ബിജെപി ജില്ലാ നേതൃത്വത്തിനും പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന തുളസിക്ക് സ്ത്രീവിരുദ്ധ പ്രസംഗത്തിന് നിയമനടപടികള്‍ നേരിടേണ്ടിവന്നിരുന്നു.

Latest