വൈറലായി കോട്രെലിന്റെ പട്ടാള സല്യൂട്ട് !

Posted on: June 8, 2019 10:23 am | Last updated: June 8, 2019 at 10:23 am


കാര്‍ഡിഫ്: ഈ ലോകകപ്പില്‍ വ്യത്യസ്തമായ ആഹ്ലാദപ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയിരിക്കുന്നു വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍.

വിക്കറ്റ് വീഴ്ത്തിയ ഉടന്‍ പട്ടാളശൈലിയില്‍ സല്യൂട്ട് നല്‍കുന്ന കോട്രെലിന്റെ ആഹ്ലാദ പ്രകടനം ഇതിനകം ലോകം ഏറ്റെടുത്തു കഴിഞ്ഞു.

വിന്‍ഡീസ് ടീമിന്റെ മാത്രമല്ല മറ്റു ടീമുകളുടെയും ആരാധകര്‍ ഇപ്പോള്‍ കോട്രെലിന്റെ സല്യൂട്ട് പ്രകടനത്തിന്റെ ഫാന്‍സായി മാറിക്കഴിഞ്ഞു.
ജമൈക്കന്‍ സൈന്യത്തിലെ കമാന്റിംഗ് ഓഫീസറോടുള്ള ആദരസൂചകമായിട്ടാണ് കോട്രെല്‍ അത്തരത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതെന്നു ടീമിന്റെ മുന്‍ കോച്ച് കൂടിയായ സ്റ്റുവര്‍ട്ട് ലോ വ്യക്തമാക്കി.ലോ വ്യക്തമാക്കി.
കോട്രെല്‍ സൈനികന്‍ ജമൈക്കന്‍ ഡിഫന്‍സ് ഫോഴ്‌സിലെ സൈനികനാണ് കോട്രെലെന്ന് ലോ പറഞ്ഞു.

ലോകകപ്പില്‍ വിന്‍ഡീസിന് വേണ്ടി കളിക്കാന്‍ കമാന്‍ഡിംഗ് ഓഫീസര്‍ അനുവാദം നല്‍കിയതോടെയാണ് കോട്രെലിന് ലോകകപ്പില്‍ കളിക്കാനായത്. അതിനോടുള്ള നന്ദി സൂചകമായാണ് തന്റെ കമാന്റിങ് ഓഫീസര്‍ക്ക് സല്യൂട്ട് നല്‍കുന്ന തരത്തില്‍ കോട്രെല്‍ കളിക്കളത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്നതന്നും ലോ വിശദമാക്കി. ആരെയും അസ്വസ്ഥരാക്കുന്നതിനു വേണ്ടിയല്ല കോട്രെല്‍ അത്തരത്തില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതെന്നു ലോ പറഞ്ഞു.

നാട്ടിലുള്ളവര്‍ക്കു കൂടി നല്‍കുന്ന ബഹുമാനമായി മാത്രം അതിനെ കണ്ടാല്‍ മതി.

ഇപ്പോള്‍ ലോകം മുഴുവന്‍ കോട്രെലിന്റെ സല്യൂട്ട് ആഹ്ലാദപ്രകടനം ഏറ്റെടുത്തു കഴിഞ്ഞതായും ലോ കൂട്ടിച്ചേര്‍ത്തു.

ആഹ്ലാദപ്രകടനം വലിയ ഹിറ്റായി മാറിയതോടെ കഴിഞ്ഞയാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ ഒരു ചടങ്ങില്‍ കോട്രെല്‍ ആരാധകര്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.

ആസ്‌ത്രേലിയക്കെതിരെ വിന്‍ഡീസ് പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തിലും പേസര്‍ തിളങ്ങിയിരുന്നു.
കളിയില്‍ അപകടകാരികളായ ഡേവിഡ് വാര്‍ണറെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പുറത്താക്കിയത് കോട്രെല്ലായിരുന്നു.