മോശം പെരുമാറ്റം: ആദം സാംപക്കെതിരെ നടപടി

Posted on: June 8, 2019 10:06 am | Last updated: June 8, 2019 at 10:06 am


ലണ്ടൻ: വെസ്റ്റിൻഡീസുമായുള്ള മത്സരത്തിനിടെ മോശം പദപ്രയോഗം നടത്തിയതിന് ഓസീസ് താരം ആദം സാംപക്കെതിരെ നടപടി. ഐ സി സി അധികൃതരാണ് ശക്തമായി വിമർശവുമായി രംഗത്തെത്തിയത്. ഐ സി സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 പ്രകാരമാണ് നടപടി. കളിക്കിടെ അമ്പയർമാരാണ് സാംപയുടെ മോശം പ്രയോഗം ശ്രദ്ധിച്ചത്.

അതേസമയം, കടുത്ത നടപടി സാംപക്കെതിരെ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. മുന്നറിയിപ്പിന് പുറമെ സാംപയുടെ ഡിസിപ്ലിൻ റെക്കോർഡിൽ ഇക്കാര്യം രേഖപ്പെടുത്തും.