മഴ ചതിച്ചു;പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു

Posted on: June 7, 2019 9:29 pm | Last updated: June 12, 2019 at 6:15 pm

ബ്രിസ്റ്റോള്‍: കനത്ത മഴയെത്തുടര്‍ന്ന് പാക്കിസ്ഥാന്‍-ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് മത്സരം ഉപേക്ഷിച്ചു. തുടക്കംമുതല്‍ പെയ്തു തുടങ്ങിയ മഴ കനത്തതോടെയാണ് കളി ഉപേക്ഷിച്ചത്.

പിച്ച് പരിശോധിച്ച അമ്പയര്‍മാര്‍ മത്സരയോഗ്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് വീതം ലഭിക്കും. പോയിന്റ് പട്ടികയില്‍ ശ്രീലങ്ക മൂന്നാമതും പാക്കിസ്ഥാന്‍ നാലാമതുമാണ്.