Connect with us

Ongoing News

ഇന്ത്യ കപ്പടിക്കും; ഇന്ത്യ കഴിഞ്ഞാല്‍ സാധ്യത...

Published

|

Last Updated

കുട്ടിക്കാലത്ത് ക്രിക്കറ്റും ഫുട്‌ബോളും ഒരു പോലെ നെഞ്ചേറ്റിയിരുന്നു. മമ്പാടിലെ ക്ലബ്ബിനും സ്‌കൂള്‍ ടീമിനും വേണ്ടിയും കളം നിറഞ്ഞ് ബാറ്റ് വീശിയിരുന്നു. വയലോരങ്ങളില്‍ സ്റ്റിച്ച് ബോളും കോര്‍ട്ട് ബോളും ഒരു പോലെ നേരിട്ട കാലമുണ്ടായിരുന്നു. സ്‌കൂള്‍ ഇല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം രാവിലെ തുടങ്ങും ക്രിക്കറ്റ് കളി. നട്ടുച്ചയൊന്നും കളിയുടെ ആവേശം കെടുത്തിയിരുന്നില്ല. പിന്നീട് വൈകുന്നേര സമയങ്ങളില്‍ പന്തും തട്ടി. ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ വഴങ്ങിയിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ പ്രൊഫഷണലായി എടുത്തപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് അല്‍പ്പം മാറി നിന്നു.

എന്നാല്‍ ക്രിക്കറ്റ് കളിയോടുള്ള താത്പര്യം ഇപ്പോഴും ഉണ്ട്. ലോകകപ്പ് കളിയും ഐ പി എല്ലും കാണാറുണ്ട്. ഫുട്‌ബോള്‍ ക്യാമ്പില്‍ വിശ്രമ സമയത്ത് വിനോദത്തിലേര്‍പ്പെട്ടിരുന്നത് ക്രിക്കറ്റ് കളിച്ചാണ്.

സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, വെടിക്കെട്ട് ബാറ്റ്സ്മാനായസെവാഗ് എന്നിവരായിരുന്നു ഫേവറിറ്റ് താരങ്ങള്‍.

ഇവരുടെ കളിയെ അനുകരിച്ചായിരുന്നു ക്രിക്കറ്റ് കളിക്കുമ്പോള്‍ ചെറുപ്പത്തില്‍ ബാറ്റ് വീശിയിരുന്നത്. ഈ ടീമിന് കിട പിടിക്കുന്ന ടീമാണ് ഇപ്പോഴത്തെ കോലിപ്പട. ഇത്തവണ ഇന്ത്യയുടേത് ഫേവറിറ്റ് ടീമാണ്. ബാറ്റിംഗിലും ബൗളിംഗിലും ടീം മികച്ചതാണ്. ധോണി- വിരാട് – രോഹിത് ഈ ത്രിമൂര്‍ത്തികളാണ് ഇന്ത്യ ടീമിന്റെ കരുത്ത്. ഒത്തൊരുമിച്ചും ഐക്യത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് കഴിയുന്നുണ്ട്. കോലി കളി നിറയുമ്പോള്‍ ഗാംഗൂലിയെ പോലെയെന്ന് തോന്നും. ആ വീറും വാശിയുമെല്ലാം കോലിയില്‍ കാണവുന്നതാണ്. ഇത് കളി കാണാന്‍ ആവേശം നല്‍കുന്നതാണ്. ഇതിനാല്‍ ലോകകപ്പില്‍ മുത്തമിടാന്‍ കൂടുതല്‍ സാധ്യത ഇന്ത്യക്കാണ്. പിന്നെ സാധ്യതയുള്ള ടീം ഇംഗ്ലണ്ടാണ്. ഹോം ഗ്രൗണ്ട് എന്നത് അവര്‍ക്ക് അനുകൂല ഘടകമാണ്.

സൗത്ത് ആഫ്രിക്കയുടെ കളി തുടക്കത്തില്‍ തന്നെ പാളി. വിചരിച്ചത് പോലെ കളിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
പാകിസ്ഥാനും ശ്രീലങ്കയും ആസ്‌ത്രേലിയുമെല്ലാം നല്ല ടീമുകള്‍ തന്നെയാണ്. പിന്നെ കറുത്ത കുതിരകളായ ബംഗ്ലദേശുമെല്ലാം നല്ല മുന്നേറ്റമാണ് നടത്തുന്നത്.
പിന്നെ മറ്റൊരു കാര്യം ക്രിക്കറ്റായതിനാല്‍ എത്ര നല്ല ടീമായാലും ആ ദിവസത്തെ ഭാഗ്യം പോലെയിരിക്കും. ഫേവറിറ്റുകളായ ടീമുകളെല്ലാം കളത്തില്‍ നിറഞ്ഞ് കളിക്കുന്നുണ്ട്. ഇതിനാല്‍ ആര് കപ്പടിക്കുമെന്നത് പ്രവചനാതീതമാണ്. ഇന്ത്യ ലോക കപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹം.

മുന്‍ കേരള ഫുട്‌ബോള്‍ ക്യാപ്റ്റന്‍

Latest