നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി

Posted on: June 6, 2019 6:31 pm | Last updated: June 7, 2019 at 9:42 am

ചെന്നൈ: നീറ്റ് പരീക്ഷയില്‍ തോറ്റതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഒരു ആത്മഹത്യ കൂടി. വില്ലുപുരം സ്വദേശി മോനിഷയാണ് തോല്‍വിയില്‍ മനംനൊന്ത് വ്യാഴാഴ്ച ജീവനൊടുക്കിയത്.

പരീക്ഷയില്‍ തോറ്റതിന്റെ നിരാശയില്‍ ബുധനാഴ്ച മറ്റു രണ്ടു വിദ്യാര്‍ഥികളും ആത്മഹത്യ ചെയ്തിരുന്നു. തിരുപ്പൂര്‍ സ്വദേശി വൈശ്യ, തിരുപ്പൂര്‍ വെന്‍ലിയങ്കാട് സ്വദേശി എസ് ഋതുശ്രീ എന്നിവരാണ് മരിച്ചത്.