32 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം; അപേക്ഷ ജൂലൈ 3 വരെ

Posted on: June 6, 2019 5:48 pm | Last updated: June 6, 2019 at 5:48 pm

തിരുവനന്തപുരം: വിവിധവകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-2 (തസ്തികമാറ്റം) ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ മൈക്രോബയോളജിസ്റ്റ് എന്നിവ ഉള്‍പ്പെടെ കേരള പി എസ് സി 32 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം): ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, സംഗീത കോളേജുകളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരളനടനം), വാണിജ്യ-വ്യവസായ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചനവകുപ്പില്‍ ഡ്രഡ്ജര്‍ ക്ലീനര്‍, കയര്‍ഫെഡില്‍ ഫിനാന്‍സ് മാനേജര്‍ (ജനറല്‍, സൊസൈറ്റി).

അവസാന തീയതി: 2019 ജൂലൈ മൂന്ന്. കേരള പി എസ് സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.