Connect with us

Education

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

edന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍/ഡന്റെല്‍ കോളജുകളില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അഖിലേന്ത്യ തലത്തില്‍ നടത്തിയ “നീറ്റ്” (നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. എന്‍.ടി.എയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ntaneet.nic.in ല്‍ സ്‌കോര്‍ അറിയാം.

രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ ആണ് ഒന്നാം സ്ഥാനം നേടിയത്. ഡല്‍ഹി സ്വദേശിയായ ഭവിക് ബന്‍സാല്‍, ഉത്തര്‍ പ്രദേശ് സ്വദേശിയായ അക്ഷത്ത് കൗശിക് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

പെണ്‍കുട്ടികളില്‍ നിന്നും തെലങ്കാനയില്‍ നിന്നുള്ള മാധുരി റെഡ്ഡിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 695 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ ഏഴാം സ്ഥാനവും മാധുരി റെഡ്ഡിക്കാണ്.

ആദ്യത്തെ അന്‍പത് റാങ്കുകളില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യത്തെ അന്‍പത് പേരില്‍ ഇടം നേടിയ മലയാളികള്‍.

കര്‍ണാടകയില്‍ ട്രെയിന്‍ വൈകിയത് മൂലം പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുമായി മെയ് 20 ന് വീണ്ടും പരീക്ഷ നടത്തിയിരുന്നു.

15.19 ലക്ഷം വിദ്യാര്‍ഥികളാണ് മെയ് 5ന് നടന്ന ഇത്തവണത്തെ പരീക്ഷയെഴുതിയത്. ഇതില്‍ 7,97,042 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.