കേന്ദ്രമന്ത്രി മുരളീധരന് വധഭീഷണി;എക്‌സൈസ് ഇന്‍സ്‌പെക്ടറായ കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

Posted on: June 5, 2019 1:03 pm | Last updated: June 6, 2019 at 11:39 am

കോഴിക്കോട്: വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണി ഉയര്‍ത്തിയ കോഴിക്കോട് കൊളത്തറ സ്വദേശി ബാദല്‍(33) പോലീസ് കസ്റ്റഡിയിലാണ്.

കോഴിക്കോട് സെന്‍ട്രല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ഇയാളെ സ്‌പെഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ബാദലിന് സിം എടുത്ത് കൊടുത്ത തിരുവനന്തപുരം സ്വദേശിയെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.