വ്രതവിശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍

Posted on: June 5, 2019 9:30 am | Last updated: June 5, 2019 at 1:05 pm

കോഴിക്കോട്: ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിലൂടെ ആത്മ സംസ്‌കരണം നടത്തിയ മനസും ശരീരവുമായി വിശ്വാസി ലോകത്തിന് ഇന്ന് ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാള്‍. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഏറെ ആശങ്കയോടെയാണ് ഇത്തവണത്തെ പെരുന്നാള്‍ ആഘോഷം.

പ്രപഞ്ചനാഥനു വേണ്ടി അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും ദാനധര്‍മങ്ങളില്‍ മുഴുകിയും രാത്രികള്‍ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കിയും പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത മുപ്പത് ദിനരാത്രങ്ങളുടെ ധന്യതയോടെയാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഈദിന്റെ സന്ദേശവും സന്തോഷവും വിളിച്ചറിയിച്ച് ആല്ലാഹുവിന്റെ ഏകത്വവും മഹത്വവും വാഴ്ത്തി ( അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്) എന്ന തക്ബീര്‍ ധ്വനികള്‍ മുഴക്കിയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.