നിപ്പാ ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യ നില തൃപ്തികരം; 311 പേര്‍ നിരീക്ഷണത്തില്‍

Posted on: June 4, 2019 6:10 pm | Last updated: June 5, 2019 at 9:51 am

കൊച്ചി: നിപ്പാ രോഗം ബാധിച്ച് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. പനി കുറവുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നതായും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയെ ചികിത്സിച്ച നഴ്‌സുമാരുടെ ആരോഗ്യ നിലയും തൃപ്തികരമാണ്. മൂന്നു നഴ്‌സുമാരും വിദ്യാര്‍ഥിയുടെ സുഹൃത്തുമാണ് നിലവില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലായി 311 പേര്‍ നിരീക്ഷണത്തിലുണ്ട്.

കൊല്ലത്ത് നിപ്പാ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ കഴിയുന്ന ഒരാള്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡ് തുറന്നിട്ടുണ്ട്. തൃശൂരില്‍ പനിയെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെത് സാധാരണ പനിയാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.