Connect with us

Kerala

രാഷ്ട്രീയത്തില്‍ അഖിലേഷ് വിജയിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും ഒരുമിക്കും: മായാവതി

Published

|

Last Updated

ലക്‌നോ: സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യം എന്നെന്നേക്കുമായി അവസാനിപ്പിച്ചതല്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഒരുകാലത്തും എസ് പിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പറഞ്ഞിട്ടില്ല. തന്റെ രാഷ്ട്രീയത്തില്‍ എസ് പി തലവന്‍ വിജയിച്ചുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ വീണ്ടും വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ രണ്ടു കൂട്ടര്‍ക്കും സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും നല്ലത്. അതുകൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് മമത പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ് പിയുടെ വോട്ടു ബാങ്കായ യാദവ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എസ് പിയുടെ ശക്തരായ സ്ഥാനാര്‍ഥികള്‍ പോലും പരാജയപ്പെട്ടു.
സഖ്യമുണ്ടായപ്പോള്‍ അഖിലേഷും ഭാര്യ ഡിംപിളും എന്നെ ഏറെ ബഹുമാനിച്ചിട്ടുണ്ട്. ഞാനും വ്യത്യാസങ്ങളെല്ലാം മറന്ന് അവരെ ബഹുമാനിച്ചിട്ടുണ്ട്. ഞങ്ങളുടേത് രാഷ്ട്രീയത്തിന് വേണ്ടിയുള്ള സഖ്യമല്ല. എല്ലാ കാലവും നീണ്ട് നില്‍ക്കുമെന്നും മായാവതി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി ഉണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്നും ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാന്‍ തയാറാവണമെന്നും മായാവതി ബി എസ് പി നേതാക്കളോട് മായാവതി നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള വിശദീകരണം നല്‍കുകയായിരുന്നു മായാവതി.

Latest