മധുരയില്‍ ബസ് മറിഞ്ഞ് മൂന്ന് പാലക്കാട് സ്വദേശിനികള്‍ മരിച്ചു

Posted on: June 4, 2019 10:22 am | Last updated: June 4, 2019 at 12:07 pm

കോയമ്പത്തൂര്‍: പാലക്കാട് സ്വദേശിനികളായ കുടുംബശ്രീ അംഗങ്ങള്‍ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടിലെ
മധുരക്ക് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നു
പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് കൊടുവായൂര്‍ സ്വദേശികളായ സരോജിനി, പെട്ടമ്മാള്‍, നിഖില എന്നിവരാണ് മരിച്ചത്.
35 പേര്‍ അടങ്ങുന്ന കുടുംബശ്രീ വിനോദയാത്ര സംഘം കഴിഞ്ഞ ദിവസമാണ് കൊടുവായൂരില്‍ നിന്ന് യാത്ര തിരിച്ചത്.

മധുര, രാമേശ്വരം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. മധുരയില്‍ എത്താന്‍ ഏതാനും കിലോമീറ്ററുകള്‍ മാത്രമിരിക്കെയാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.